കോട്ടയം: കുമരകം ബോട്ട് ജെട്ടി തോട്ടില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ട് നിയന്ത്രണം വിട്ട് ഹൗസ് ബോട്ടില്‍ ഇടിച്ചു. സര്‍വീസ് കഴിഞ്ഞ് തോടരുകില്‍ കെട്ടിയിട്ടിരുന്ന സെന്റ് ക്രിസ്പിന്‍ ഹൗസ് ബോട്ടില്‍ മുഹമ്മയില്‍ നിന്നും എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ട് ഇടിച്ചുകയറുകയായിരുന്നു. ഹൗസ് ബോട്ടിന് കേടുപാടുകള്‍ പറ്റി.
കായലില്‍ നിറഞ്ഞുകിടക്കുന്ന പോളയും പ്ലാസ്റ്റിക്കും ബോട്ടിന്‌റെ പ്രൊപ്പല്ലറില്‍ ഉടക്കിയതാണ് നിയന്ത്രണം നഷ്ടമാവാന്‍ കാരണമെന്നാണ് അറിയുന്നത്. കുമരകം ബോട്ട് ജെട്ടി തോട്ടിലാണ് അപകടമുണ്ടായത്.













