കൊച്ചി: കോളേജിലെ ബിരുദദാന ചടങ്ങുകഴിഞ്ഞ് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. മാനന്തവാടി സ്വദേശി അര്‍ജുന്റെ മൃതദേഹമാണ് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. ഒപ്പം കുളിക്കാനിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആല്‍ബിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദപഠനം കഴിഞ്ഞ മൂന്നു പേരാണ് ബിരുദദാന ചടങ്ങുകഴിഞ്ഞ് പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയത്. ഇതില്‍ കൊച്ചി സ്വദേശി രക്ഷപ്പെട്ടു. മറ്റു രണ്ട് പേരാണ് ഒഴുക്കില്‍പെട്ടത്. രണ്ടുപേര്‍ ഒഴുക്കില്‍പെട്ട വിവരം ഒപ്പമുണ്ടായിരുന്ന കൊച്ചി സ്വദേശിയാണ് നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്.
















