കൊച്ചി : തനിക്ക് പരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ മൊമെന്റോകൾ നൽകരുതെന്നും, പകരം ആർഷ വിദ്യാ സമാജത്തിന്റെയോ ചിദാനന്ദപുരി സ്വാമിജിയുടെയും പുസ്തകങ്ങൾ നൽകിയാൽ മതിയെന്നും ഡോക്ടർ. ടിപി സെൻ കുമാർ. അത് ഹൈന്ദവ സമൂഹത്തിന് വളരെ പ്രയോജനകരമായിരിക്കുമെന്നും, ഒന്നും അറിയാത്ത പലർക്കും പല കാര്യങ്ങളും അറിയുന്നതിന് അത് വഴി സാധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
‘ മെമെന്റോയ്‌ക്ക് പകരം പുസ്തകങ്ങൾ നൽകുന്നതിനെപ്പറ്റി.
നമ്മളൊക്കെ നിരവധി ചടങ്ങുകൾക്ക് പോകാറുണ്ട്. ഈ ചടങ്ങുകളിൽ മിക്കതിലും അവർ മൊമെന്റോ നൽകുന്ന ഒരു പരുപാടിയും ഉണ്ട്. ഞാനിപ്പോൾ എന്നെ വിളിക്കുന്ന , ഞാൻ പോകാറുള്ള പരിപാടികളുടെ സംഘാടകരോട് മുൻകൂട്ടി പറയും ” എനിക്ക് മൊമെന്റോ തന്നേക്കരുത് “.
കാരണം ഇത് കൊണ്ട് വയ്‌ക്കാൻ സ്ഥലം ഇല്ലാത്ത അവസ്ഥ ആയി. മാത്രമല്ല ഇത് ഉപേക്ഷിക്കാനും സാധ്യമല്ല കാരണം അതിൽ ഫോട്ടോയും പേരും എല്ലാം ഉള്ളതുകൊണ്ട്.സാധാരണ നിലയിൽ എവിടെയും ഉപേക്ഷിക്കാൻ പറ്റില്ല. അതുകൊണ്ട് ഞാൻ ഇവരോട് നിരവധി തവണയായി പറയുന്നു – നിങ്ങൾ മൊമെന്റോ കൊടുക്കുന്നതിന് പകരം ആർഷ വിദ്യാ സമാജത്തിന്റെയോ ചിദാനന്ദപുരി സ്വാമിജിയുടെയും പുസ്തകങ്ങൾ കൊടുക്കുക.അങ്ങനെ കൊടുക്കുകയാണെങ്കിൽ തീർച്ചയായിട്ടും അത് കിട്ടുന്നവർക്ക് അത് വായിക്കാനും അല്ലെങ്കിൽ അവരുടെ വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് വായിക്കാനും അതിൽ നിന്നും മനസ്സിലാക്കാനും സാധിക്കും.അങ്ങനെ പ്രയോജനകരമായ കാര്യം ചെയ്യുക.
അത് ഹൈന്ദവ സമൂഹത്തിന് വളരെ പ്രയോജനകരമായിരിക്കും. അതുകൊണ്ട് എനിക്ക് ഇത് വായിക്കുന്ന എല്ലാവരോടും പറയാനുള്ളത് നിങ്ങളുടെ ചടങ്ങുകളിൽ തീർച്ചയായിട്ടും മൊമെന്റോ കൊടുക്കുന്നതിന് പകരം ആർഷ വിദ്യാ സമാജത്തിന്റെയും ചിദാനന്ദ പുരി സ്വാമിജിയുടെയും അതുപോലെ മറ്റു സംശയങ്ങൾ തീർക്കുന്ന വിധത്തിലുള്ള പുസ്തകങ്ങൾ,ആ പുസ്തകങ്ങൾ വാങ്ങി കൊടുക്കുക.പല പ്രയോജനങ്ങളും അത് കൊണ്ട് ഉണ്ട്.ഏറ്റവും വല്യ പ്രയോജനം ഒന്നും അറിയാത്ത പലർക്കും പല കാര്യങ്ങളും അറിയുന്നതിന് അത് വഴി സാധിക്കും എന്നുള്ളത് തന്നെയാണ്.
അതുകൊണ്ട് അങ്ങനെ ചെയ്യണം എന്ന് ഒരു അഭ്യര്ഥനയുണ്ട് ‘ എന്നാണ് ടിപി സെൻ കുമാറിന്റെ കുറിപ്പ്.














