തിരുവനന്തപുരം: ശബരിമലയിൽ നിന്നും 2019ല്‍ അറ്റകുറ്റപ്പണിക്കായിൽ കമ്പനിയിൽ എത്തിച്ചത് മുമ്പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ശുദ്ധമായ ചെമ്പ് പാളികളായിരുന്നുവെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ.ബി. പ്രദീപ് പറഞ്ഞു. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹങ്ങള്‍ തങ്ങള്‍ സ്വീകരിക്കാരില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അഭിഭാഷകന്റെ വെളിപ്പെടുത്തലോടെ സ്വർണപ്പാളി വിവാദം കൂടുതൽ ദൂരൂഹതയിലേക്ക് നീങ്ങുകയാണ്. 40 കിലോയിലേ റെ ഭാരമുള്ള ചെമ്പ് പാളികളാണ് കൊണ്ടു വന്നതെന്നും അഭിഭാഷകൻ പറഞ്ഞു. അതിനിടെ1998ല്‍ വിജയ് മല്യ ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ച രേഖകള്‍ എല്ലാം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദേവസ്വം മരാമത്ത് ഓഫീസില്‍നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ഇതോടെ എത്ര സ്വര്‍ണം പൂശിയിട്ടുണ്ടെന്നും കണ്ടെത്താനാകും.
സംഭവത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ന്‍ പോറ്റിയെ ദേവസ്വം വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്റെ ഭൂമിയിടപാടില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
















