സ്വർണ വിപണിയുടെ വൻ കുതിച്ച് ചാട്ടത്തിന് പിന്നാലെ നേരിയ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. ഇതോടെ വലിയ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 87,440 രൂപയായിരുന്നു വില. എന്നാൽ വൈകുന്നേരമായപ്പോഴേയ്‌ക്കും വില വീണ്ടും കുറഞ്ഞ് 87,040 രൂപയായി വില. ഇന്ന് വീണ്ടും വില കുറഞ്ഞു. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,880 രൂപയിൽ നിന്ന് 10,820 രൂപയിലേയ്‌ക്കും പവന് 480 രൂപ കുറഞ്ഞ് 87,040 രൂപയിൽ നിന്ന് 86,560 രൂപയിലേയ്‌ക്ക് എത്തി. കേരളം – ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,804 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,820 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,853 രൂപയുമാണ്.
വെള്ളി വിലയിലും ഇന്ന് നേരിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 161 രൂപയും കിലോഗ്രാമിന് 1,61,000 രൂപയുമാണ്.
കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 84,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണുള്ളത്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്.















