ലഖ്നൗ : കഴിഞ്ഞ വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന “ഐ ലവ് മുഹമ്മദ്” ഘോഷയാത്രയിൽ ചില മതമൗലികവാദികൾ ഉണ്ടാക്കിയ കുഴപ്പങ്ങളെത്തുടർന്ന് ഭരണകൂടം അതീവ ജാഗ്രതയിലാണ്. ഇതെ തുടർന്ന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നഗരം മുഴുവൻ ഒരു കന്റോൺമെന്റാക്കി മാറ്റിയിരിക്കുന്നു. കിംവദന്തികൾ പടരുന്നത് തടയാൻ ഇന്റർനെറ്റ് അടച്ചുപൂട്ടി. 8,000-ത്തിലധികം പോലീസുകാരും, പിഎസിയും, ആർഎഎഫും തെരുവുകളിൽ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകൾ ആകാശത്ത് നിന്ന് നിരീക്ഷിക്കുന്നുണ്ട്, സിസിടിവി ക്യാമറകൾ , എല്ലാ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
കൂടാതെ കർശന സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ് ഭരണകൂടം സെൻസിറ്റീവ് പ്രദേശങ്ങളെ നാല് സൂപ്പർ സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണും ഒരു എസ്പി തലത്തിലുള്ള ഉദ്യോഗസ്ഥനാണ് നിരീക്ഷിക്കുന്നത്. പോലീസ്, പിഎസി, ആർഎഎഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 8,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇതിനുപുറമെ പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി 200 ഓളം സാധാരണ വേഷത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മാർക്കറ്റുകളിലും പള്ളികളിലും ചുറ്റുമുള്ള ഓരോ നീക്കവും അവർ നിരീക്ഷിക്കും.
















