കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിനൊപ്പം യാത്രചെയ്തിരുന്ന യുവതി മരിച്ചു. യുവാവിന് പരുക്കേറ്റു. ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘ (26)യാണ് മരിച്ചത്. അപകടത്തില്‍ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പുളിഞ്ചോടു കവലയിലായിരുന്നു അപകടമുണ്ടായത്. അനഘ ഇന്‍ഫോപാര്‍ക്ക് സൈബര്‍ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയും ജിഷ്ണു ഇരിങ്ങാലക്കുടയില്‍ ബൈക്ക് ആക്‌സസറീസ് ഷോപ്പ് ഉടമയുമാണ്. ജിഷ്ണുവും അനഘയും ബൈക്കില്‍ ലുലു മാളിലേക്കു പോകുംവഴിയാണ് അപകടമുണ്ടായത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കെയാണ് ദുരന്തമുണ്ടായത്.
















