തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റു. ശാന്തിഗിരി സ്വദേശിനി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റത്.
ബന്ധുവിനെ പിഎംആര്‍ ഒപിയില്‍ ഡോക്ടറെ കാണിക്കാന്‍ ഇരിക്കവെയാണ് സംഭവം. നൗഫിയയുടെ ഇടത് കയ്യിലും മുതുകിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണു. അപകടത്തെ തുടര്‍ന്ന് പിഎംആര്‍ ഒപി ഇവിടെ നിന്ന് സ്‌കിന്‍ ഒപിയിലേക്ക് മാറ്റി.
ജില്ലാ ആശുപത്രിയില്‍ എക്‌സ് റേ മെഷിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പുറത്ത് നിന്നും എക്‌സ് റേ എടുക്കേണ്ടി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും 700 രൂപ നല്‍കി.
















