ഛത്തീസ്ഗഡ് : ബലാത്സംഗം ചെയ്തതായി കാമുകി ആരോപിച്ചതിനെത്തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ യുവ എഞ്ചിനീയര്‍ ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബിലാസ്പൂര്‍ സ്വദേശിയായ ഗൗരവ് ആണ് ജീവനൊടുക്കിയത്. ‘പ്രണയത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു’ എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് അധികൃതര്‍ കണ്ടെടുത്തു. ആത്മഹത്യയുടെ കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് രജനീഷ് സിംഗ് പറഞ്ഞു.
നോയിഡയില്‍ ജോലി ചെയ്യുന്നതിനിടെ ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. ക്രമേണ അവര്‍ കൂടുതല്‍ അടുത്തു. എന്നാല്‍ പിന്നീട് യുവതി അയാള്‍ക്കെതിരെ ബലാത്സംഗ കേസ് നല്‍കി. തുടര്‍ന്ന് റിമാന്‍ഡിലായി. അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയതും ജീവനൊടുക്കിയതും.
















