തൃശൂര്‍ : സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ എസ്‌ഐക്കും സിപിഒക്കും കുത്തേറ്റു. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ശരത് സോമന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുള്ള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയതായിരുന്നു പൊലീസുകാര്‍ . ഇതിനിടയില്‍ നിസാര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. കൂടുതല്‍ പൊലീസുകാര്‍ എത്തിയപ്പോഴേയ്‌ക്കും നിസാര്‍ ഓടിക്കളഞ്ഞു.














