ന്യൂദല്‍ഹി: യുപിഐ ഇടപാടുകള്‍ സൗജന്യമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഫീസ് ഈടാക്കുമെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു പത്രസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര . ഇന്ത്യയിലുടനീളം ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐയെ ഒരു സീറോ-കോസ്റ്റ് പ്ലാറ്റ്ഫോമായി നിലനിര്‍ത്തുമെന്ന് അദ്‌ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ റിയല്‍-ടൈം പേയ്‌മെന്റ് വിപണി എന്ന ഇന്ത്യയുടെ സ്ഥാനം തുടരും. യുപിഐ റെക്കോര്‍ഡ് ഇടപാടുകളാണ് നടത്തുന്നത്.
യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് ചിലവുകള്‍ ഉണ്ട്, അവ ആരെങ്കിലും വഹിക്കണം എന്ന് മല്‍ഹോത്ര മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ മാറ്റങ്ങളൊന്നും ആലോചനയിലില്ലെന്ന് അദ്ദേഹം പറഞ്ഞു.
.
















