പാലക്കാട് : ഷാഫി പറമ്പില്‍ എംപിക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസില്ല.
ബിഎന്‍എസ് 356-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശത്തിന്‌റെ ബലത്തിലാണ് പൊലീസ് റിപ്പോര്‍ട്ട്. പരാതിക്കാരന്‍ വേണമെങ്കില്‍ കോടതിയെ സമീപിക്കട്ടെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരനായ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി സതീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വേറെയും പരാതികള്‍ പൊലീസിനു ലഭിച്ചിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സുരേഷ് ബാബു വ്യക്തമാക്കിയിട്ടും ഷാഫി പരാതി നല്‍കിയതുമില്ല.
സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്. സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാഷാണ് ഷാഫിയെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു.
















