നാഗ് പുർ: രാഷ്്ട്രത്തിൻെ വിവിധ മേഖലയിലെ വളർച്ചയും ശ്ക്തിപ്രാപിക്കലും ആർഎസ്എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് വിജയദശഗമി സംന്ദേശത്തിൽ എണ്ണിപ്പറഞ്ഞു.
വ്യക്തിത്വവും ദേശീയബോധമുള്ളയതുമായ ജീവിതം നയിക്കാനാണ് നിലവിലെ ദേശീയ- ആഗോള സാഹചര്യങ്ങൾ ഭാരതീയരോട് ആവശ്യപ്പെടുന്നയെതന്ന് സർ സംഘചാലക് പറഞ്ഞു. നാഗ് പുരിലെ വിജയദശമി സാംഘിക്കിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര രാഷ്‌ട്രമെന്ന നിലയിൽ കഴിഞ്ഞ വർഷത്തെ നമ്മുടെ കൂട്ടായ പുരോഗതിയുടെ അവലോകനത്തിൽ ഇത് വ്യക്തമാണ്.
നിലവിലെ സാഹചര്യം പരിശോധിച്ചാൽ, പ്രതീക്ഷയും വെല്ലുവിളികളും ഒരു വശത്തുണ്ട്. സമീപകാലം നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും ശക്തിപ്പെടുത്തി, മറുവശത്ത്, കൂടുതൽ വ്യക്തതയോടെ പഴയതും പുതിയതുമായ വെല്ലുവിളികൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. അത് നമ്മുടെ ഭാവി കടമകളെയും നിർണ്ണയിച്ചുവെന്ന്് സർ സംഘചാലക് നിരീക്ഷിച്ചു.
പ്രയാഗ്:
ഈ വർഷം ആദ്യം പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള, ഭാരതത്തിലുടനീളമുള്ള തീർത്ഥാടകരുടെ എണ്ണത്തിലെ എല്ലാ മുൻകാല റെക്കോർഡുകൾക്കപ്പുറമായി. മികച്ച മാനേജ്മെന്റിന്റെ എല്ലാ മാനദണ്ഡങ്ങൾക്കുമപ്പുറം പുതിയൊരു ലോക റെക്കോർഡുതന്നെ അത് സ്ഥാപിച്ചു. അത് ഭാരതത്തിലുടനീളം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഒരു തരംഗം സൃഷ്ടിച്ചു, അദ്ദേഹം പറഞ്ഞു.
പഹൽഗാം:
ഏപ്രിൽ 22 ന് പഹൽഗാമിൽ അതിർത്തി കടന്നുള്ള തീവ്രവാദികൾ 26 ഭാരതീയ വിനോദസഞ്ചാരികളെ അവരുടെ ഹിന്ദു വിശ്വാസത്തെക്കുറിച്ച് ചോദിച്ചറിഞ്ഞ് കൊലപ്പെടുത്തി. ആക്രമണം ഭാരതത്തിലുടനീളം ദുഃഖത്തിന്റെയും, രോഷത്തിന്റെയും തരംഗത്തിന് കാരണമായി. ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തിനുശേഷം, മെയ് മാസത്തിൽ ഈ ആക്രമണത്തിന് ഭാരത സർക്കാർ ഉചിതമായ മറുപടി നൽകി. ഈ കാലയളവിൽ, രാജ്യത്തെ നേതൃത്വത്തിന്റെ ദൃഢത, നമ്മുടെ സായുധ സേനയുടെ വീര്യവും യുദ്ധസന്നദ്ധതയും, ഒപ്പം നമ്മുടെ സമൂഹത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ഐക്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ചകൾ നാം കണ്ടു.
ഈ സംഭവങ്ങളോട് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളുടെ നയപരമായ പ്രതികരണങ്ങളും, നടപടികളും ആഗോളതലത്തിൽ നമ്മുടെ സുഹൃത്തുക്കൾ ആരാണെന്നും അവർ എത്രത്തോളം നമ്മോടൊപ്പം നിൽക്കാൻ തയ്യാറാണെന്നും പരിശോധിച്ചറിയാൻ കഴിഞ്ഞു.
നക്‌സലിസം:
സർക്കാരിന്റെ ഉറച്ച നടപടികളിലൂടെ നക്‌സൽ പ്രവർത്തനങ്ങൾ നിയന്ത്രി്ക്കാനായി. നക്‌സലുകളുടെ പ്രത്യയശാസ്ത്രത്തിന്റെ ക്രൂരതയുടെയെയും പൊള്ളത്തരത്തെയും കുറിച്ച് ജനങ്ങളെ ബോധാവൽക്കരിക്കാനും ഇത് കാരണമായി. നക്്‌സലൈറ്റുകൾക്ക് കിട്ടുന്ന ജനപ്രിയതക്ക് അടിസ്ഥാനം കണ്ടെയത്തി, ചൂഷണം, അനീതി, വികസനമില്ലായ്‌മ എന്നിവയ്‌ക്ക് പരിഹാരം, കാണാൻ സർക്കാരിനായി. ആ പ്രദേശങ്ങളിൽ നീതി, വികസനം, സൗഹാർദ്ദം, സഹാനുഭൂതി, ഐക്യം എന്നിവ ഉറപ്പാക്കാൻ ഒരു സമഗ്രമായ പ്രവർത്തന പദ്ധതി ആവശ്യമാണ്, സർക്കാരിന്റെ പ്രവർത്തനങ്ങക്കപ്പുറം സാമാന്യ ജനസമൂഹം വാഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് സർ സംഘചാലക് ഓർമിപ്പിച്ചു.
















