നാഗ്പൂർ: നാഗ്പൂരുമായി ബന്ധപ്പെട്ട രണ്ട് ഡോക്ടർമാർ എന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് – ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറും ഡോ. ഭീംറാവു റാംജി അംബേദ്കറും. നാഗ്പൂരിൽ നടന്ന ആർഎസ്‌എസിന്റെ വിജയദശമി ഉത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവേ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ഭാരതത്തിലെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന, അവർക്ക് അഭിമാനവും മഹത്വത്തിന്റെയും പുരോഗതിയുടെയും പുനരുജ്ജീവനവും നൽകുന്ന, പവിത്രവും വിശാലമായതുമായ ഒരു ആൽമരം പോലെയാണ് ആർഎസ്‌എസ്. കർഷകർ മുതൽ വിദ്യാർത്ഥികൾ വരെ, ശാസ്ത്രജ്ഞർ മുതൽ കലാകാരന്മാർ വരെ, വനവാസികൾ മുതൽ നഗരവാസികൾ വരെ എല്ലാ മേഖലകളിലും പ്രവർത്തിച്ചുകൊണ്ട് സമൂഹത്തെ ഒന്നിപ്പിക്കാൻ സംഘം നിരന്തരം പ്രവർത്തിച്ചുവരുന്നു.
ഡോ. ഹെഡ്‌ഗേവാർ ജി സംഘടനയുടെ തൈ നട്ടു, ഗുരുജി അത് വികസിപ്പിക്കുകയും അതിന്റെ വേരുകൾ ശക്തിപ്പെടുത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്ന ഏറ്റവും പഴക്കമേറിയ സംഘടനയാണ് ആർ.എസ്.എസ് എന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
















