നാഗ് പുർ: ആർഎസ്എസ് വിജയദമി ആഘോഷത്തിന്റെ ഭാഗമായി നടക്കന്ന സാംഘിക്കിൽ, സംഘ സ്വയം സേവകരുടെ പരിശീലന പ്രദർശനത്തിൽ ‘അഖണ്ഡഭാരത്’ എന്ന ഘോഷ് പ്രദർശനം ഏറെ ശ്രദ്ധേയമായി. ശൃംഗം എന്നാൽ കുഴൽ. സംഘ പ്രദർശനത്തിലെയും പഥസഞ്ചലനത്തിലെയും താളവും ഈണവും ക്രമവും പാലിക്കാനുള്ള വാദ്യ സംവിധാനത്തിന് ഘോഷ് എന്നാണ് പറയാറ്. ‘ബാൻഡ്’ എന്ന് പൊതുവേ പറയാറുള്ള, ഉപയോഗിക്കുന്ന വാദ്യ സംവിധാനത്തിന്റെ ഭാരതീയ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വാദ്യമേളനമാണ് ഘോഷ്. അതിലെ കുഴൽ വാദനമാണ് ശൃംഗ്. ദൃശ്യ ഭംഗിമാത്രമല്ല, സംഗീതത്തിന്റെ ഈണവും ഉപയോഗിക്കുന്ന മുഖ്യ ഉപകരണവും എല്ലാം ഇതിൽ പ്രത്യേകതയുള്ളതാണ്. വാദ്യക്കാർ വിന്യസിക്കപ്പെട്ട രീതിയും ഉപകരണത്തിൽ വായിച്ച സംഗീതരാഗവും മറ്റുമാണ് ആകർഷണീയമായത്.
















