പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചിരുന്നെന്ന് വിജിലന്‍സ് കണ്ടെത്തല്‍. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണപ്പാളി എത്തിച്ചത്. 2019ല്‍ ആയിരുന്നു സംഭവം.
ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍ ആയിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. ശ്രീകോവിലിലേക്കുള്ള വാതില്‍ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ അയ്യപ്പക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ പൂജ നടത്തി ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കി. വ്യവസായി രമേഷിനൊപ്പം ചേര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളി ബംഗളുരുവില്‍ എത്തിച്ചത്.ഇവിടെ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയ ശേഷം പാക്ക് ചെയ്ത് കൊണ്ടുപോയെന്നും അധികൃതര്‍ വ്യക്തമാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2004ല്‍ ക്ഷേത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു.
















