ആലപ്പുഴ: ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ പതിനേഴുകാരി കുത്തിപരിക്കേല്‍പ്പിച്ചു. കഴുത്തിന് ഗുരുതര പരിക്കേറ്റ മാതാവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹിളാ കോണ്‍ഗ്രസിന്റെ ആലപ്പുഴയിലെ പ്രധാനപ്പെട്ട നേതാവിനാണ് കുത്തേറ്റത്.മൊബൈല്‍ ഫോണിന്റെ സ്ഥിരമായ ഉപയോഗം അമ്മ വിലക്കിയിരുന്നു.
പ്രകോപിതയായ പെണ്‍കുട്ടി കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇവര്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
















