വയനാട് : കേഴമാനിനെ വേട്ടയാടിയ സംഘം വനംവകുപ്പിന്റെ പിടിയിലായി. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് (ജോയി, 62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം.ഇവര്‍ സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനഭാഗത്ത് നിന്ന് കേഴമാനിനെ വേട്ടയാടി.
മാനിന്റെ ജഡത്തിന് പുറമെ നാടന്‍ തോക്കും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കാറും കസ്റ്റഡിയിലെടുത്തു
















