പാലക്കാട്: സ്വന്തം കിടപ്പുമുറിയില്‍ വച്ച് പിഞ്ചുമക്കളെ തലയണയമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്ന അമ്മയ്‌ക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ പരിയംതടത്തില്‍ ദിവ്യയെ(24)യാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ഭര്‍ത്താവിനോടും ഭര്‍തൃ മാതാവിനോടുമുള്ള വൈരാഗ്യം മൂലം ഒപ്പം ഉറങ്ങിയിരുന്ന ഒരുവയസും നാലുവയസും പ്രായമുള്ള രണ്ട് ആണ്‍മക്കളെ ദിവ്യ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍കേസ്. തുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 2021 നവംബര്‍ 14നു നടന്ന സംഭവത്തില്‍ 4 വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായത്.
















