പെരുമ്പാവൂർ : മയക്കുമരുന്ന് കുത്തിവച്ച് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ച കേസിൽ ഒരൾ അറസ്റ്റിൽ. അസം നൗഗാൺ സ്വദേശി വസിം ഹക്ക് (24)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
മയക്ക് മരുന്ന് കുത്തിവയ്‌ക്കുന്ന ആളാണ് പ്രതി. യുവാവിനെ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി കുത്തി വയ്‌ക്കുകയായിരുന്നു. തുടർന്ന് യുവാവ് കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. ഹെറോയിൻ വിൽപ്പനക്കാരനാണ് പ്രതി. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് അന്വേഷണം
















