തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കുറ്റിക്കാട് സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്.
കാര്‍ സര്‍വീസ് റോഡരികില്‍ പാര്‍ക്ക് ചെയ്തശേഷം ഡ്രൈവര്‍ കടയിലേക്ക് പോയപ്പോഴാണ് തീപിടിത്തം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.















