മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.തിരൂര്‍ വെട്ടം സ്വദേശി എഴുപത്തിഎട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം. ആരോഗ്യ നില തൃപികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ശനിയാഴ്ച രാത്രിയാണ് കടുത്ത പനി മൂലം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുമെന്ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
















