തിരുവനന്തപുരം:. കാപ്പ നിയമ പ്രകാരം വിലക്ക് ഉണ്ടായിരിക്കെ തിരുവനന്തപുരം നഗരത്തിലെത്തിയ ഗുണ്ട അറസ്റ്റില്‍ കണ്ണമ്മൂല പുത്തന്‍പാലം സ്വദേശി അരുണിനെയാണ് (38) ആണ് പിടികൂടിയത്.
പേട്ട പോലീസാണ് കുമാരപുരത്തെ വാടക വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം അരുണിനെ അറസ്റ്റ് ചെയ്തത്. പുത്തന്‍പാലം രാജേഷ്, ദിനിബാബു എന്നീ ഗുണ്ടകളുടെ അനുയായിയാണ് ഇയാള്‍.
കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍. ഇയാള്‍ നഗരത്തിലെത്തിയെന്ന വിവരം ലഭിച്ചതോടെ പേട്ട പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ അരുണിനെ റിമാന്‍ഡ് ചെയ്തു.
















