ബറേലി : ഐ ലൗ മുഹമ്മദ് കലാപം ഉണ്ടായ ബറേലിയിൽ യോഗി സർക്കാരിന്റെ ബുൾഡോസർ നടപടി . ഇത്തേഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) പ്രസിഡന്റുമായ തൗഖീർ റാസ ഖാന്റെ അടുത്ത സഹായികളുമായി ബന്ധപ്പെട്ട സ്വത്തുക്കൾക്കെതിരെ അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. തൗഖീർ റാസയുടെ ബങ്കാന പ്രദേശത്തെ കൂട്ടാളിയുടെ വസതിയാണ് കനത്ത പൊലീസ് സുരക്ഷയിൽ സീൽ ചെയ്തത്.
ബറേലി ജില്ലാ ഭരണകൂടവും പോലീസും, ഫയർ ബ്രിഗേഡ് സംഘവും തൗഖീർ റാസയുടെ അടുത്ത സഹായിയായി നദീം ഖാന്റെ വസതിയിൽ എത്തി കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയായിരുന്നു .നാളെ റാസയുടെ മറ്റൊരു ബന്ധുവിന്റെ കെട്ടിടവും പൊളിച്ച് നീക്കും.
അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ കമ്പനികൾ ഉൾപ്പെടെ ഒരു വലിയ പോലീസ് സേന പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ്, സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ, ബറേലി ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) വൈസ് ചെയർമാൻ ഡോ. മണികണ്ഠൻ എ, മുനിസിപ്പൽ കമ്മീഷണർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.തൗഖീർ റാസയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട എട്ട് സ്വത്തുക്കൾ പൊളിച്ചു നീക്കും.
















