കൊല്ലം: കടയ്‌ക്കലിൽ നിന്നും കൈവിലങ്ങുമായി രക്ഷപ്പെട്ട രണ്ട് പ്രതികളെ വയനാട്ടിലെ മേപ്പാടിയിൽ വെച്ച് പിടികൂടി. നെടുമങ്ങാട് സ്വദേശികളായ അയ്യൂബ് ഖാൻ, മകൻ സെയ്തലവി എന്നിവരാണ് ഇന്ന് പുലർച്ചെ പിടിയിലായത്. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസിലെ പ്രതികളാണ് ഇരുവരും. രണ്ട് ദിവസം മുമ്പാണ് പോലീസിനെ വെട്ടിച്ച് ഇവർ കടന്നുകളഞ്ഞത്. തെളിവെടുപ്പിനിടെയാണ് നാടകീയ സംഭവം നടന്നത്.
കൊല്ലം കടയ്‌ക്കലിൽ ചുണ്ട ചെറുകുളത്തിന് സമീപം വെച്ച് മൂത്രമൊഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് വാഹനം നിർത്തി പ്രതികളെ പുറത്തിറക്കി. ഈ തക്കത്തിന് ഇരുവരും കൈവിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി പോലീ
സ് ഡ്രോൺ ഉപയോഗിച്ചും മറ്റും പ്രദേശത്ത് തീവ്രമായ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ, ഇന്ന് വയനാട്ടിലെ മേപ്പാടിയിൽ വെച്ച് പ്രതികൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു.















