Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇത് പേടിപ്പിക്കാനാകാത്ത ഭാരത കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2025, 09:41 am IST
in Cricket

പടിക്കല്‍ കലമുടയ്‌ക്കുക എന്നതൊരു ചൊല്ലാണ്. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞ ഭാരത ക്രിക്കറ്റ് കരുത്താണ് ഏഷ്യാ കപ്പ് ഫൈനലില്‍ കണ്ടത്. ഫൈനലുകള്‍ ഇനിയും കളിക്കേണ്ടിവരും, തോല്‍വി നേരിട്ടേക്കാം. പക്ഷെ കഴിഞ്ഞ ദിവസം ദുബായില്‍ ഭാരതം ക്രിക്കറ്റ് ടീം നേരിട്ടതുപോലൊരു സമ്മര്‍ദ്ദം ഇതിന് മുമ്പ് ഒരു ഫൈനലിലും ഉണ്ടായിക്കാണില്ലെന്ന് ഉറപ്പാണ്. ടീം എത്ര കരുത്തരാണെങ്കിലും സമ്മര്‍ദ്ദം ഒന്നുകൊണ്ട് മാത്രം അടിപതറി വീഴാം എന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരത ടീം തന്നെ പലകുറി കാണിച്ചു തന്നിട്ടുണ്ട്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2017ല്‍ അതിശക്തമായി മുന്നേറി ഫൈനലിലെത്തി, താരതമ്യേന ദുര്‍ബലരായ പാകിസ്ഥാനോട് നിസ്സാരമായി തോറ്റു. ഗാരി സോബേഴ്‌സും വിവ് റിച്ചാര്‍ഡ്‌സും ക്ലൈവ് ലോയിഡും അണിനിരന്ന വിന്‍ഡീസ് തലമുറയെ അനുസ്മരിപ്പിക്കുന്ന മുന്നേറ്റമാണ് രണ്ട് വര്‍ഷം മുമ്പ് കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഭാരതം കാഴ്‌ച്ചവച്ചത്. ഫൈനലിലെ ടോസ് നിര്‍ണയത്തില്‍ ടീമിനെ പിടികൂടിയ സമ്മര്‍ദ്ദം എട്ടുനിലയില്‍ പൊട്ടിച്ചു.

ഏഷ്യാകപ്പ് 2025 ഫൈനലില്‍ പാകിസ്ഥാന്‍ ഭാരതത്തിന് മുന്നില്‍ വച്ചത് 147 റണ്‍സിന്റെ ലക്ഷ്യമാണ്. ദുബായിലെ വേഗം കുറഞ്ഞ പിച്ചില്‍ ഈ സ്‌കോര്‍ പോലും കടുത്തതായിരിക്കുമെന്ന് പറയേണ്ടതില്ല. പന്തിന് പുതുമയുള്ള സമയത്ത് പരമാവധി സ്‌കോര്‍ ചെയ്യുക. പന്ത് പഴകുന്തോറും ബാറ്റിങ്ങിന് ദുഷ്‌കരമാകും. ദുബായി പിച്ചിലെ വേഗം കുറഞ്ഞ ഔട്ട് ഫീല്‍ഡില്‍ രാത്രി കനക്കുന്നതനുസരിച്ച് തണുപ്പ് ബാധിക്കുക കൂടി ചെയ്താല്‍ വിലയ ബുദ്ധിമുട്ടാണ്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ചവച്ച ഓപ്പണര്‍ അഭിഷേക് ശര്‍മ വേഗത്തില്‍ പുറത്തായതോടെ ടീം ഭാരതം അപകടം മണത്തു. ചില മത്സരങ്ങളില്‍ അഭിഷേകിന്റെ തുടക്കം മാത്രമായിരുന്നു ഭാരത സ്‌കോറിന്റെ നട്ടെല്ല്. അഭിഷേകിന്റെ പുറത്താകലിന് പിന്നാലെ നാല് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഭാരതം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയിരുന്നത് വെറും 20 റണ്‍സ്. പിന്നീട് കണ്ടത് 17 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഭാരതക്രിക്കറ്റ് തലമുറയ്‌ക്ക് സമ്മാനിച്ച അതിജീവനത്തിന്റെ കരുത്ത്. ഒപ്പം ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ നിര്‍ബന്ധമായും കളിക്കണമെന്ന് ബിസിസി കാട്ടിക്കൊണ്ടിരിക്കുന്ന കണിശതയുടെ പ്രഭാവം കൂടിയാണ്.

ട്വന്റി20 ലോക ചാമ്പ്യന്‍മാരാണ് ഭാരതം, കഴിഞ്ഞ വര്‍ഷം ലോക കിരീടം നേടിയ ടീമിലെ പല പ്രമുഖരും ഇപ്പോള്‍ ടീമിനൊപ്പമില്ല. അടിമുടി മാറിയിരിക്കുന്നു. എന്നിട്ടും ഭാരതത്തിന് മികച്ച രീതിയില്‍ പൊരുതാനായി. ഒടുവില്‍ അവസാന ഓവറില്‍ ജയിക്കാന്‍ പത്തിന് മേല്‍ റണ്‍സ് വേണ്ടിയിരുന്നു. അപ്പോഴും നിറഞ്ഞ ആത്മവിശ്വാസത്തോടെ കളിക്കുന്ന ബാറ്റര്‍മാരെയാണ് ക്രീസില്‍ കാണാനായത്. ഭാരതത്തിനെതിരെ കളിച്ച പാകിസ്ഥാനും കുറേ കൊല്ലങ്ങളായി കണ്ടുവരുന്ന നനഞ്ഞ പടക്കങ്ങളല്ലെന്ന് തെളിയിച്ചാണ് ഫൈനല്‍ വരെ എത്തിയത്. അതിനെതിരെയാണ് ഭാരതം പക്വമായ വിജയം കൈവരിച്ചത്.

Tags: Asia Cup 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

World

പ്രധാനമന്ത്രിയുടെ ഓപ്പറേഷൻ സിന്ദൂർ പരാമർശം കുറിക്ക് കൊണ്ടത് ഖ്വാജ ആസിഫിന് ; ക്രിക്കറ്റിന്റെ പേരിൽ മോദി രാഷ്‌ട്രീയം കളിക്കുന്നുവെന്ന് പാക് നേതാവ്

Cricket

പിസിബി ചെയർമാൻ നഖ്‌വിക്കും പാകിസ്ഥാൻ ടീമിനും വലിയ നാണക്കേട് ; ട്രോഫി സ്വീകരിക്കാതെ വിജയം ആഘോഷിച്ച് ഇന്ത്യൻ ടീം

Cricket

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket

പാക്കിസ്ഥാനെ തോല്‍പ്പിച്ചു :ഭാരതത്തിന് ഏഷ്യാകപ്പ്, തിലക് വര്‍മ്മ (69*) തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.