തിരുവനന്തപുരം: ഭക്തജനങ്ങള്‍ക്ക് വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ഒരു മാസത്തിനകം മേജര്‍ ക്ഷേത്രങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും. ആറുമാസത്തിനകം ദേവസ്വം ബോര്‍ഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലും സൗകര്യം ലഭ്യമാകും. ഇതിന്‌റെ ആദ്യപടിയായ കൗണ്ടര്‍ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ധന മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളും ഈ സോഫ്റ്റ്വെയറില്‍ ലഭ്യമാകും.
ദേവസ്വം ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന്‍ പദ്ധതിയുടെ ഭാഗമാണിത്. സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്.
















