കോട്ടയം: എന്‍എസ്എസ് രാഷ്‌ട്രീയ നിലപാട് എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി ജെ കുര്യന്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു കുര്യന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ തെറ്റ് തിരുത്തിയപ്പോള്‍ അത് നല്ലതെന്ന് മാത്രമാണ് എന്‍എസ്എസ് പറഞ്ഞതെന്ന് കുര്യന്‍ വിശദീകരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാത്രമാണ് ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞത്. കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടുള്ള സംഘടനയാണ് എന്‍എസ്എസ്. കോണ്‍ഗ്രസുമായി ഇപ്പൊഴും അടുപ്പമുണ്ടെന്നും കുര്യന്‍ അവകാശപ്പെട്ടു.
















