Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വർണപാളി വിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, വിരമിച്ച ജില്ലാ ജഡ്ജി അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 11:30 am IST
in Kerala

കൊച്ചി: ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനെയും ശബരിമല തന്ത്രിയേയും അറിയിക്കാതെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഇളക്കി കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ വിരമിച്ച ജില്ലാ ജഡ്ജി അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

തിരുവാഭരണരജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം.. സ്വർണപ്പാളിയിലെ തൂക്കംകുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക നീക്കം. അന്വേഷണ വിവരങ്ങൾ രഹസ്യമായിരിക്കണം. വിശദാംശങ്ങൾ ആരെയും അറിയിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കിമാറ്റിയതില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ദ്വാരപാലക ശില്‍പങ്ങളുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഇളക്കി കൊണ്ടുപോയത് വിവാദമായതോടെയാണ് താന്‍ നല്‍കിയ സ്വര്‍ണപീഠവും കാണാനില്ലെന്ന വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോള്‍ മൂന്ന് പവന്‍ സ്വര്‍ണം പൂശിയ പീഠം നിര്‍മിച്ചു നല്‍കി എന്നായിരുന്നു വെളിപ്പെടുത്തല്‍.

എന്നാല്‍ ശില്‍പവും പീഠവും തമ്മില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് തന്നെ അറിയിച്ചുവെന്നും വഴിപാടായി സമര്‍പ്പിച്ചതിനാല്‍ പീഠം തിരികെ ചോദിച്ചില്ലെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി മാധ്യമങ്ങളോട് പറഞ്ഞത്. ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയപ്പോള്‍ പീഠത്തെക്കുറിച്ച് ദേവസ്വത്തില്‍ തിരക്കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലായിരുന്നു ചെമ്പ് പാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ ഘട്ടത്തില്‍ തന്നെ പീഠം നിര്‍മാണവും ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠവും നിര്‍മിച്ചത്. മൂന്ന് പവന്‍ സ്വര്‍ണവും മറ്റുലോഹങ്ങളും കൂട്ടിച്ചേര്‍ത്തായിരുന്നു നിര്‍മാണം. കൊവിഡ് നിയന്ത്രണമുള്ള സമയമായതിനാല്‍ പീഠം ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിച്ചുവെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സറുടെ നിലപാട്.

Tags: Sabarimala Thantriretired district judgehigh courtinvestigationDevaswom BenchGold platingDwarapalaka sculpturesdetailed investigation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

Kerala

കവടിയാർ കൊട്ടാരത്തിലെ മോഷണം : പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും 

India

മദ്യനയ അഴിമതിക്കേസ് : ജസ്റ്റിസ് ശര്‍മ്മയുടെ ബഞ്ചില്‍ നിന്ന് മാറ്റണമെന്ന കെജ്രിവാളിന്റെ അഭ്യര്‍ത്ഥന ഹൈക്കോടതി തളളി

Kerala

കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.