ചെന്നൈ : നടനും, ടിവികെ തലവനുമായ വിജയ്‌യുടെ വീടിന് ബോംബ് ഭീഷണി.വിജയ്‌യുടെ നീലാങ്കരൈയിലുള്ള വീട്ടിനാണ് ബോംബ് ഭീഷണി . ഇതുമായി ബന്ധപ്പെട്ട് പൊലീസും , ബോംബ് സ്ക്വാഡും വിജയ്‌യുടെ വീട്ടിൽ എത്തി പരിശോധന നടത്തി. ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചതെന്നാണ് സൂചന.
അതേസമയം കരൂരിൽ വിജയ് പങ്കെടുത്ത പ്രചാരണ റാലിക്കിടെ വൈദ്യുതി തടസ്സമുണ്ടായെന്നും ഇതാണ് വലിയ അപകടത്തിന് കാരണമെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.”വിജയ് എത്തുന്നതിന് മുമ്പ് കുറച്ച് മണിക്കൂറുകൾ വേദിയിൽ വൈദ്യുതി തടസ്സമുണ്ടായിരുന്നു എന്നത് ശരിയാണ്. ജനക്കൂട്ടത്തിലുണ്ടായിരുന്ന ആളുകൾ മരത്തിൽ കയറി ട്രാൻസ്‌ഫോർമറിൽ കയറിയപ്പോൾ ഞങ്ങൾ വൈദ്യുതി വിച്ഛേദിച്ചു.”എന്നാണ് കരൂർ വൈദ്യുതി ബോർഡ് ചീഫ് എഞ്ചിനീയർ രാജലക്ഷ്മി പറഞ്ഞത്.
മരക്കൊമ്പ് ഒടിഞ്ഞു വൈദ്യുതി ലൈനിലേക്ക് വീഴുമെന്ന് ഭയന്നു , അങ്ങനെ സംഭവിച്ചാൽ പ്രശ്നം കൂടുതൽ വഷളാകുമെന്ന് ഭയന്ന് പോലീസിന്റെ സഹായത്തോടെ ഞങ്ങൾ അവരെ വേഗത്തിൽ രക്ഷപ്പെടുത്തി. അതിനിടയിൽ, വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. അവരെ മരത്തിൽ നിന്ന് താഴെയിറക്കി അവിടെ വൈദ്യുതി പുനഃസ്ഥാപിച്ചുവെന്നും രാജലക്ഷ്മി പറഞ്ഞു.
















