ന്യൂദൽഹി : ദിവസങ്ങൾക്ക് മുൻപാണ് നേപ്പാളിൽ സർക്കാരിനെതിരെ കലാപം ഉണ്ടായത് . 34 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കാനും ഇടയാക്കിയ അക്രമാസക്തമായ കലാപത്തിന് പിന്നാലെ നേപ്പാൾ അരാജകത്വത്തിലേക്ക് കൂപ്പുകുത്തി. പ്രതിഷേധക്കാർ രാഷ്‌ട്രീയക്കാരെ ക്രൂരമായി മർദിക്കുകയും സുപ്രീംകോടതി. പാർലമെന്‍റ്, പ്രധാനമന്ത്രിയുടെ വസതി എന്നിവയ്‌ക്ക് തീയിടുകയും വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തു.
ബംഗ്ലാദേശിൽ അരങ്ങേറിയ രീതിയിൽ തന്നെയാണ് നേപ്പാളിലും കലാപം ഉണ്ടായത് . രണ്ട് രാജ്യങ്ങളും സർക്കാരുകളും നിലം പതിച്ചു. ഇപ്പോഴിതാ ഇതേ രീതിയിൽ ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ തങ്ങൾക്കും കഴിയുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യുപിയിലെ മുസ്ലീം യുവാവ് .
“നേപ്പാളിലെ ആളുകൾക്ക് 15 ദിവസത്തിനുള്ളിൽ സർക്കാരിനെ മാറ്റാൻ കഴിയുമെങ്കിൽ, നമുക്ക് 25 കോടി മുസ്ലീങ്ങൾക്ക് ഇവിടെ വെറും 5-6 ദിവസത്തിനുള്ളിൽ അത് ചെയ്യാൻ കഴിയും” എന്നാണ് യുവാവ് പറയുന്നത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലഡാക്ക് പ്രതിഷേധം, ഐ ലൗ മുഹമ്മദ് വിവാദം എന്നിവകളിലൂടെ രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങൾ.
















