ദുബായ് ; ഏഷ്യാകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ ഫൈനൽ മത്സരത്തിന് മുൻപ് ഗ്രൗണ്ടിൽ അസാധാരണ സാഹചര്യങ്ങൾ . പാക് ക്യാപ്റ്റനോട് മിണ്ടാൻ കൂട്ടാക്കാതെ മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി.
ടോസ് സമയത്ത് രണ്ട് അവതാരകർ ഗ്രൗണ്ടിലെത്തി, മുൻ ഇന്ത്യൻ താരം രവി ശാസ്ത്രിയും മുൻ പാക്ക് താരം വഖാർ യൂനിസും. രവി ശാസ്ത്രി ഇന്ത്യന്‍ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോടു മാത്രമാണു സംസാരിച്ചത്. വഖാർ യൂനിസ് പാക്ക് ക്യാപ്റ്റനോടും ചോദ്യങ്ങൾ ചോദിച്ചു.
ടോസിനിടെ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനത്തിനും നിന്നില്ല. ടോസിനു മുൻപ് ട്രോഫിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒഴിവാക്കി. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റമെന്ന് സംഘാടകർ പ്രതികരിച്ചിട്ടില്ല.
















