കൊച്ചി: ഒമ്പതര കോടി രൂപ ചെലവില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ മഹാരാജാസ് കോളേജില്‍ നിര്‍മ്മിച്ച ഹോക്കി ടര്‍ഫിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ , മേയര്‍, എംഎല്‍എ, കോളേജ് മാനേജ്മെന്റ് പ്രതിനിധികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിക്കാണ് ടര്‍ഫിന്‌റെ നിയന്ത്രണം.
മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടര്‍ഫ് ഉപയോഗിക്കുന്നതിന് മുന്‍ഗണന നല്‍കും. നിശ്ചയിച്ച ഫീസ് അടച്ച് പൊതുജനങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. പുതിയ ടര്‍ഫില്‍ ഫ്‌ലഡ്ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ഇനി സംസ്ഥാന, ദേശീയ തല ടൂര്‍ണമെന്റുകളും ഈ ടര്‍ഫില്‍ നടത്താനാകും.
















