മലപ്പുറം: കൊഹിന്നൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് ഒരു മരണം. കോഴിക്കോട്ടു നിന്നും തൃശൂരിലേക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ 12 വയസുള്ള കുട്ടിയാണ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിലാണ് സംഭവം.
















