തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് യോഗി ആദിത്യനാഥിനെയും വെള്ളാപ്പള്ളി നടേശനെയും ക്ഷണിച്ചതില്‍ സമസ്ത ദിനപത്രത്തിന് പിണറായിയോട് വിരോധം. പിണറായിയുടേത് സര്‍ക്കാര്‍ വിലാസം ഭക്തസംഘമാണെന്ന് സുപ്രഭാതം ദിനപത്രം വിമര്‍ശിക്കുന്നു.
ഭൂരിപക്ഷ ഹിന്ദുമതത്തെ പിണറായി പ്രോത്സാഹിപ്പിക്കുകയാണെന്നും സുപ്രഭാതം ദിനപത്രം ആരോപിക്കുന്നു. പിണറായിയുടേത് സര്‍ക്കാര്‍ വിലാസം ഭക്തസംഘമാണെന്നും സമസ്ത ദിനപത്രമായ സുപ്രഭാതം എഴുതിയ എഡിറ്റോയലില്‍ വിശേഷിപ്പിക്കുന്നു.
പണ്ട് പിണറായി സര്‍ക്കാര്‍ മതനിരപേക്ഷമായിരുന്നുവെന്നും എന്നാല്‍ എത്ര വെള്ളപൂശിയാലും പുള്ളിപ്പുലിയുടെ പുള്ളി തെളിഞ്ഞുവരുമെന്നും സുപ്രഭാതം പറയുന്നു. കര്‍ണ്ണാടകയെ കണ്ടുപഠിക്കാനും സുപ്രഭാതം പറയുന്നു. അവിടെ മൈസൂര്‍ ദസറ ആഘോഷത്തിന് തിരികൊളുത്തിയത് ബുക്കര്‍ സമ്മാനം നേടിയ മുസ്ലിം വനിതയായ ബാനു മുഷ്താഖാണെന്നും സമസ്ത പത്രം എഴുതുന്നു.
















