ലഖ്നൗ: ഐ ലവ് മൊഹമ്മദ് ബാനറും പോസ്റ്ററും വിഷയമാക്കി യുപിയിൽ നടക്കുന്ന അക്രമങ്ങൾ ശക്തമാകുന്നു. പോലീസിനെ അക്രമികൾ കല്ലെറിയുന്നു. പലയിടത്തും നവരാത്രി ആഘോഷം തടസപ്പെടുന്നു. പ്രാദേശികമായി ചിലയിടങ്ങളിൽ ഇന്റർനെറ്റ് സംവിധാനം നിർത്തിവെച്ചിരിക്കുന്നു. അതിനിടെ ആൾ ഇന്ത്യാ മജ്ലിസ് മുസ്ലിമിൻ നേതാവ് സുൽത്താൻ സലാഹുദ്ദീൻ ഒവൈസി ‘മൊഹമ്മദ്’ ബാനറിനെ ന്യായീകരിച്ചത് പുതിയ വിവാദമാകുന്നു. ഒവൈസിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊടുത്ത മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഒവൈസി ചോദിക്കുന്നു:
”അത്തരം വിശ്വാസ പ്രകടനങ്ങളെ പ്രകോപനപരമായി കാണുന്നത് എന്തുകൊണ്ടാണ്.
ഒരു ‘ഐ ലവ് മഹാദേവ്’ ഗ്രൂപ്പ് ഉണ്ടെങ്കിൽ എന്താണ് പ്രശ്നം? ഇവിടെ എന്താണ് ദേശവിരുദ്ധത? ഇത് എന്ത് തരത്തിലുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു? ‘പ്രണയം’ എന്ന വാക്ക് ഉണ്ടെങ്കിൽ ആർക്കെങ്കിലും എന്തിനാണ് പ്രശ്നം? ഈ ആളുകൾക്ക് മുഗൾ-ഇ-ആസാമിലെ ‘മൊഹബ്ബത്ത് സിന്ദാബാദ്’ ഗാനം പ്ലേ ചെയ്യണമെന്ന് ഞാൻ കരുതുന്നു. ‘ഹാപ്പി ബർത്ത്ഡേ പിഎം മോദി’ പോസ്റ്റർ ഉണ്ടാകാമെങ്കിൽ ‘ഐ ലവ് പ്രവാചകൻ മുഹമ്മദ്’ പോസ്റ്റർ എന്തുകൊണ്ട് ഉണ്ടായിക്കൂടാ.
ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമാണ്. ഇതിൽ എന്താണ് ദേശവിരുദ്ധം? ഇതിൽ ഏത് ഭാഗമാണ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നത്? … ലോകത്തിലെ മറ്റെല്ലാറ്റിനേക്കാളും പ്രവാചകൻ മുഹമ്മദിനെ സ്നേഹിക്കുന്നതുവരെ ഒരു മുസ്ലിമിന്റെ വിശ്വാസം പൂർണ്ണമാകില്ല. ഇതിനെ എതിർക്കുന്നതിലൂടെ നിങ്ങൾ ലോകത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്?”
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശീദീകരിക്കുന്നു:
‘ഇസ്ലാമിക ദർശനം അവരുടെ മത വിശ്വാസപ്രകാരം പ്രകടിപ്പിക്കുന്നുണ്ട്. നമ്മൾ മൂർത്തികളെ ആരാധിക്കുന്നു. സാകാര ആരാധനയും നിരാകാര ആരാധനയും സനാതന ധർമ്മത്തിലുണ്ട്. എന്നാൽ, മൂർത്തിയെ ആരാധിക്കുന്നില്ല ഇസ്ലാം. ഈ കാര്യത്തിൽ എല്ലാ മുസ്ലിം വിഭാഗക്കാരും ഒരു നിലപാടിലാണ്. അപ്പോൾ ഒരുകൂട്ടർ ഐ ലവ് മൊഹമ്മദ് പോസ്റ്റർ കൊണ്ടുവരുന്നെങ്കൽ ആ വിഷയം അവർക്കിടയിൽ ചർച്ച ചെയ്യേണ്ടതാണ്. അത് പൊതുനിരത്തിൽ പ്രദർശിപ്പിക്കേണ്ടതല്ല.
ഇത് നവരാത്രികാലമാണ്. വിജയദശമി പർവമാണ്. ഈ കാലത്ത് ആ ചടങ്ങുകൾക്ക് ചണ്ഡമുണ്ഡാസുരന്മാരെപ്പോലെ അവ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിക്കരുത്. മാ ഭഗവതി എങ്ങും പ്രവാസത്തിന് പോയിട്ടില്ല. ചണ്ഡമുണ്ഡാസുരന്മാരെ നേരിടേണ്ടതെങ്ങനെയെന്ന് മാ ഭഗവതി കാട്ടിത്തന്നിട്ടുണ്ട്.
നിങ്ങളുടെ ഇടയിലെ വിഷയം നിങ്ങൾ തീർക്കുക. അക്രമങ്ങൾ നിർത്തുക, അരാജകത്വത്തിന് ശ്രമിക്കാതിരിക്കുക. യുപിയിൽ നിയമവും നീതിയിൽ നടക്കും നടത്തിയരിക്കും. അതിൽ വിട്ടുവീഴ്ചയില്ല. എല്ലാവർക്കും ബഹുമാനവും സുരക്ഷയും നൽകും. വിദ്യാർത്ഥികളെയും വ്യാപാരികളേയും എല്ലാവിധത്തിലും സംരക്ഷിക്കും. കൊച്ചുകുട്ടികളുടെ പോലും സുരക്ഷ അപകടത്തിലാക്കിയാൽ നോക്കിനിൽക്കില്ല. ദുസ്ഥിതി ഉണ്ടാക്കാൻ നോക്കിയാൽ നോക്കി നിൽക്കില്ല,” മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.
















