കോഴിക്കോട് :സ്വത്തിന് വേണ്ടി മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. കോഴിക്കോട് പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് അറസ്റ്റ് ചെയ്തത്.
താമരശേരി പൊലീസ് ആണ് അറസ്റ്റു രേഖപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.
വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്നും സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടുമായിരുന്നു മര്‍ദ്ദനം.സംഭവത്തില്‍ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. 75 വയസുളള മാതാവ് മേരിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
















