Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യാത്ര തുടര്‍ന്ന് രാമകൃഷ്ണനും റാണിയും

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Sep 28, 2025, 02:55 pm IST
in Varadyam
രാമകൃഷ്ണ കിണിയും റാണിയും അന്റാര്‍ട്ടിക്ക യാത്രയ്ക്കിടെ

രാമകൃഷ്ണ കിണിയും റാണിയും അന്റാര്‍ട്ടിക്ക യാത്രയ്ക്കിടെ

കൊച്ചിക്കാരന്‍ രാമകൃഷ്ണ കിണിയുടെ വിശ്രമകാല വിനോദയാത്ര സഞ്ചാരം റെക്കോഡിനോടടുക്കുകയാണ്. 71-ാം വയസ്സില്‍ 71 വിദേശ രാജ്യങ്ങള്‍. ഇതില്‍ ചിലത് ഔദ്യോഗിക യാത്രയുടെ ഭാഗമായിരുന്നു. ബാങ്കിങ് മേഖലയില്‍നിന്ന് വിരമിച്ച രാമകൃഷ്ണ കിണി തന്റെ വിദേശ യാത്രകളില്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ച ഭാര്യ റാണി കിണിയെയും കൂടെക്കൂട്ടി. അന്റാര്‍ട്ടിക്കയടക്കം ഏഴ് ഭൂഖണ്ഡങ്ങളിലെ സവിശേഷ കാഴ്ചകള്‍ കണ്ടറിഞ്ഞതിന്റെ നിര്‍വൃതിയിലാണ് രാമകൃഷ്ണ കിണി-റാണി ദമ്പതികള്‍. ഇതിനോടകം ഇരുവരും സന്ദര്‍ശിച്ചത് ചെറുതും വലുതുമായ 68 രാജ്യങ്ങള്‍. ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ടു പെണ്‍മക്കളെ പഠിപ്പിച്ചു. അവര്‍ ജോലി നേടി കുടുംബിനികളുമായി. തുടര്‍ന്നാണ് വിശ്രമകാല ജീവിതം രാമകൃഷ്ണ കിണി-റാണി ദമ്പതികള്‍ വിദേശയാത്രകള്‍ക്കായി മാറ്റി വച്ചത്.

1971 ല്‍ ബാങ്ക് ജീവനക്കാരനായ രാമകൃഷ്ണ കിണി ഔദ്യോഗികജീവിത കാലത്ത് സ്വരൂപിച്ച സമ്പാദ്യവും, സ്ഥാവര വസ്തുക്കള്‍ വിറ്റു കിട്ടിയ തുകയുമായാണ് വിദേശയാത്രകള്‍ക്ക് ചിലവ് കണ്ടെത്തിയത്. മുന്നര പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക ജീവിതത്തില്‍ സ്ഥലം മാറ്റങ്ങളും ഇടവേളകളിലെ കുടുംബ യാത്രകളും ഭാരതത്തിലെ സുപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ അനുഭവിച്ചറിയാന്‍ സഹായിച്ചു.

2000 മെയ് മാസത്തില്‍ മലേഷ്യയിലേക്ക് നടത്തിയ ഔദ്യോഗിക യാത്രയാണ് ആദ്യ വിദേശ യാത്ര. പിന്നെ 2005 മെയ്യില്‍ റഷ്യ, 2011 ല്‍ മലേഷ്യ സിംഗപ്പുര്‍ ,തായ്‌ലാന്റ്, 2013 ല്‍ മൗറീഷ്യസ് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. 2014ല്‍ കോര്‍പ്പറേഷന്‍ ബാങ്ക് എ.ജി.എമ്മായി വിരമിച്ചു. ഇതിനിടെ റാണി കിണിയും അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. വിശ്രമജീവിതത്തില്‍ വിദേശരാജ്യ വിസ്മയ കാഴ്ചകള്‍ കാണാന്‍ ഇരുവരും തീരുമാനിച്ചു. 2015 ജൂലൈയില്‍ ഓസ്ട്രിയ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാനടക്കം പത്ത് രാജ്യങ്ങള്‍ സന്ദര്‍ശിച്ച് രാമകൃഷ്ണ കിണി-റാണി ദമ്പതികളുടെ വിദേശയാത്ര പരമ്പരയ്‌ക്ക് തുടക്കമിട്ടു. കപ്പലിലും വിമാനത്തിലും വഞ്ചിയിലും കാറിലുമൊക്കെ യാത്ര ചെയ്ത് ആകാശം-ഭൂമി-കടല്‍യാത്രകളുടെ അനുഭവം നുകര്‍ന്നു.

കഞ്ഞിയും ഫലങ്ങളും പഴങ്ങളും ബ്രെഡും ഭക്ഷണമാക്കി സസ്യഭുക്കിന്റെ ആഹാരക്രമത്തെ കൈവിടാതെയുള്ള ആത്മസംതൃപ്തിയില്‍, നക്ഷത്ര ഹോട്ടലുകളിലും ഗുഹകളിലെ മെത്തകളിലും വരെ അന്തിയുറങ്ങി. ഇതേകുറിച്ച് രാമകൃഷ്ണ കിണി വാചാലനാകുമ്പോള്‍ വിനോദയാത്രകളുടെ അനു
ഭവജ്ഞാനം ജീവിതത്തിലുണ്ടാക്കുന്ന അവാച്യമായ അനുഭൂതി അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറയും. 2021 ലെ റിപബ്ലിക് ദിനം ത്രിവര്‍ണ്ണ പതാകയുമായി ഇരുവരും അന്റാര്‍ട്ടിക്കയില്‍ ആഘോഷിച്ചതും കംബോഡിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര ദര്‍ശനവും, ടര്‍ക്കിയിലെ ഹോട്ട് എയര്‍ ബലൂണിങ്ങും യാത്രാനുഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു.

അമേരിക്കയും റഷ്യയും ചൈനയും ഇംഗ്ലണ്ടും ശ്രീലങ്കയും നേപ്പാളും അന്റാര്‍ട്ടിക്കയും സൗത്താഫ്രിക്കയുമെല്ലാം പകര്‍ന്നത് വിസ്മയ കാഴ്ചകള്‍ തന്നെ. കൊച്ചിയിലും ബെംഗളൂരിലും താമസിക്കുന്ന പെണ്‍മക്കള്‍ പകര്‍ന്ന പിന്‍ബലം ഇരുവരുടെയും യാത്രകള്‍ക്ക് ആനന്ദം പകരുന്നു. കൊച്ചിയിലെ വീട്ടിലെ ചുവരുകള്‍ വിദേശയാത്രാ ചിത്രങ്ങളും, അലമാരകളില്‍ സന്ദര്‍ശക രാജ്യങ്ങളിലെ വിശേഷ കാഴ്ചകളുടെ പ്രതിരൂപങ്ങളൊരുക്കിയും വിദേശ കാഴ്ചകളുടെ അനുഭൂതി പകരുകയാണ് ഇരുവരും. ഇനിയും ഒരു യാത്ര പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.

Tags: TravalogueRamakrishna kini and wife Rani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഷാങ്ങ് ഹായ് വേള്‍ഡ് ഫിനാന്‍സ് സെന്ററിന്റെ മുമ്പില്‍ നിന്നും
BMS

മാവോയില്‍ നിന്ന് മാളുകളിലേക്ക്

ശ്രീ ലളിതാ ത്രിപുരസുന്ദരീ ക്ഷേത്രം.
Varadyam

യാത്ര: ദേവിയുടെ അനുഗ്രഹപഥത്തില്‍

Varadyam

ബദരികാശ്രമസവിധേ…

Varadyam

മിസോറാമിന്റെ പെണ്‍പെരുമ

Varadyam

ഹാ… സുന്ദരം ഹനോയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.