കോഴിക്കോട്: ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് ഡോ. ഇ.പി. ജ്യോതി അര്‍ഹയായി. കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തന മികവിനാണ് പുരസ്‌കാരം. മുപ്പതിലേറെ വര്‍ഷമായി സാഹിത്യ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഡോ. ജ്യോതി കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയാണ്. ഒക്ടോ. 13ന് തിരുവനന്തപുരം കവടിയാര്‍ സദ്ഭാവന ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭാരത് സേവക് സമാജ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ഡോ. ബി.എസ്. ബാലചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിക്കും.












