തിരുവനന്തപുരം: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സന്ദീപ് വാര്യര്‍ കഫിയ ധരിച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. ഇസ്രയേലിനെതിരെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ഒരു യോഗത്തിലെ വീഡിയോയും ഇതിനൊപ്പം പ്രചരിക്കുകയാണ്. പലസ്തീനികള്‍ തോളില്‍ ധരിയ്‌ക്കുന്ന മേല്‍മുണ്ടാണ് കഫിയ.
വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം…എന്ന കൈതപ്രം രചിച്ച, യേശുദാസ് വേഷം എന്ന സിനിമയില്‍ ആലപിച്ച ഗാനത്തോടൊപ്പമാണ് ഇതിന്റെ വീഡിയോ പ്രചരിക്കുന്നത്. നീല ഷര്‍ട്ട് ധരിച്ച് മൈക്കിന് മുന്‍പില്‍ നില്‍ക്കുന്ന സന്ദീപ് വാര്യരുടെ തോളില്‍ പലസ്തീനികളുടെ വേഷമായ കഫിയ ചില യുവാക്കള്‍ അണിഞ്ഞുകൊടുക്കുന്നത് കാണാം. സന്തോഷത്തോടെ അത് സ്വീകരിക്കുകയാണ് സന്ദീപ് വാര്യര്‍.
ഒരു സീറ്റ് തന്നാല്‍ മതി, ഏത് വേഷവും കെട്ടാം…എന്ന രീതിയില്‍ ഈ വീഡിയോയ്‌ക്ക് ചിലര്‍ കമന്‍റും പങ്കുവെയ്‌ക്കുന്നുണ്ട്.
















