ഇടുക്കി: പണം വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാതിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടറെ പിടികൂടി.മൂന്നാര്‍ ഡബിള്‍ ഡക്കര്‍ ബസിലെ കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയാണ് പിടിയിലായത്.
യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ പണം വാങ്ങിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രിന്‍സ് ചാക്കോ പിടിയിലായത്.
ഡ്രൈവര്‍ കം കണ്ടക്ടര്‍ ആണ് പ്രിന്‍സ് ചാക്കോ.ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകും.
















