കരൂർ: നടൻ വിജയ് തമിഴ്‌നാട്ടിൽ നയിച്ച് രാഷ്‌ട്രീയ റാലിക്കിടെയുണ്ടായ അത്യാഹിതത്തിൽ മരിച്ചത് 31 പേർ. ഇവരിൽ ആറുപേർ കുട്ടികളാണ്. 16 സ്്ത്രീകളുണ്ട്. 40 പേർ ഗുരുതര പരിക്കുകൾക്ക് ചികിത്സയിലുണ്ട്. നാളെ മുഖ്യമന്ത്രി സ്റ്റാലിൻ അപകട സ്ഥലമായ കരൂർ സന്ദർശിക്കും.
തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യന്റെ ആദ്യ വെളിപ്പെടുത്തിലിൽ 29 പേരുടെ മരണം അറിയിച്ചിരുന്നു. ആശുപത്രി അധികൃതരും സർക്കാരും ഇതുവരെ ഔദ്യോഗിക കണക്കുകൾ പ്രഖ്യാപിച്ചിട്ടില്ല.
















