കൊച്ചി: കരുതല്‍ തടങ്കലില്‍ നിന്ന് ചാടിപ്പോയ നൈജീരിയന്‍ യുവതികള്‍ക്കായി വ്യാപക തിരച്ചില്‍. വിസ കാലാവധി കഴിഞ്ഞും അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിനെത്തുടര്‍ന്ന് പൊലീസ് പിടികൂടി കളക്ടറേറ്റിനു സമീപം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഖി കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നി യുവതികളാണ് വനിതാ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തി കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്. കഴിഞ്ഞ മാര്‍ച്ച് 20ന് ഇവരുടെ വിസ കാലാവധി തീര്‍ന്നിരുന്നു. തുടര്‍ന്ന് വ്യാജ രേഖ ചമച്ച് ഇന്ത്യയില്‍ തുടരുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്.
















