Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒഡിഷയിൽ 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; തദ്ദേശീയ 4G സേവനങ്ങൾക്കും തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 05:01 pm IST
in India

ഝാർസുഗുഡ: ഒഡിഷയിലെ ഝാർസുഗുഡയിൽ 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തദ്ദേശീയ 4G സേവനങ്ങൾക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി ബിഎസ്എൻഎല്ലിന്റെ പുതിയ ‘അ‌വതാർ’ അനാച്ഛാദനം ചെയ്തു. വിദ്യാഭ്യാസം, നൈപുണ്യവികസനം, സമ്പർക്കസൗകര്യം എന്നിവയുമായി ബന്ധപ്പെട്ട ഒഡിഷയിലെ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിച്ചു.

ബെർഹാംപുരിൽനിന്ന് സൂറത്തിലേക്കുള്ള ആധുനിക അമൃത് ഭാരത് ട്രെയിൻ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. ഇതു ജനങ്ങൾക്കു വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സൂറത്തിൽനിന്ന് കേന്ദ്ര റെയിൽവേ- വാർത്താവിതരണ പ്ര​ക്ഷേപ- ഇലക്ട്രോണിക്സ് – വിവരസാങ്കേതികവിദ്യ മന്ത്രി അശ്വിനി വൈഷ്ണവ് വെർച്വലായി പങ്കെടുത്തു. എല്ലാ വികസന സംരംഭങ്ങൾക്കും അദ്ദേഹം ഒഡിഷയിലെ ജനങ്ങളെ ഹൃദയംഗമമായി അഭിനന്ദിച്ചു.

നവരാത്രി ഉത്സവത്തിന്റെ ഈ പുണ്യദിനങ്ങളിൽ, മാതാ സമലായിയുടെയും മാതാ രാമചന്ദിയുടെയും പുണ്യഭൂമി സന്ദർശിക്കാനും അവിടെ ഒത്തുചേർന്ന ജനങ്ങളെ കാണാനും തനിക്ക് ഭാഗ്യം ലഭിച്ചതായി മോദി പറഞ്ഞു. പരിപാടിയിൽ ധാരാളം അമ്മമാരുടെയും സഹോദരിമാരുടെയും സാന്നിധ്യം അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അവരുടെ അനുഗ്രഹങ്ങളാണ് ശക്തിയുടെ യഥാർത്ഥ ഉറവിടമെന്ന് അ‌ദ്ദേഹം പ്രസ്താവിച്ചു.

“ദരിദ്രരെ സേവിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദലിതർ, പിന്നാക്ക വിഭാഗങ്ങൾ, ഗോത്രസമൂഹങ്ങൾ എന്നിവരുൾപ്പെടെയുള്ള പിന്നാക്കക്കാർക്ക് അടിസ്ഥാനസൗകര്യങ്ങൾ എത്തിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ” – പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പരിപാടി ഈ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. അന്ത്യോദയ ഗൃഹ യോജന പ്രകാരം ഗുണഭോക്താക്കൾക്ക് അംഗീകാരപത്രങ്ങൾ കൈമാറാൻ തനിക്ക് അവസരം ലഭിച്ചതായും വ്യക്തമാക്കി.

ദരിദ്ര കുടുംബത്തിന് അ‌ടച്ചുറപ്പുള്ള വീടു ലഭിക്കുമ്പോൾ, അത് അവരുടെ വർത്തമാനകാലത്തെ മാത്രമല്ല, ഭാവി തലമുറകളെയും പരിവർത്തനം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള ദരിദ്ര കുടുംബങ്ങൾക്ക് അ‌ടച്ചുറപ്പുള്ള നാലുകോടിയിലധികം വീടുകൾ ഇതിനകം സർക്കാർ നൽകിയിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി, ഒഡിഷയിൽ ആയിരക്കണക്കിന് വീടുകൾ അതിവേഗം നിർമിക്കുകയാണെന്നും വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രി മോഹൻ മാഝിയും സംഘവും നടത്തുന്ന അ‌ക്ഷീണപ്രയത്നത്തിന് അവരെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഏകദേശം അമ്പതിനായിരം കുടുംബങ്ങൾക്ക് ഇന്ന് പുതിയ വീടുകൾക്ക് അനുമതി ലഭിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പിഎം ജൻമൻ യോജന പ്രകാരം ഒഡിഷയിലെ ഗോത്രവർഗ്ഗ കുടുംബങ്ങൾക്കായി നാല്പതിനായിരത്തിലധികം വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വലിയ അഭിലാഷം നിറവേറ്റുന്നു. എല്ലാ ഗുണഭോക്തൃ കുടുംബങ്ങൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.

Tags: Indigenous 4G servicesNew avatar of BSNLPrime Minister Narendra ModiOdishaBSNLdevelopment works000 croreRs 50
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.