കോഴിക്കോട്: താമരശേരി ചുരത്തില്‍ വെളളിയാഴ്ച ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അടിവാരത്തിന് സമീപം ആണ് അപകടമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ അപകടത്തില്‍ രണ്ട് തട്ട് കടകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്ക്.
മൈസൂരില്‍ നിന്നും കോട്ടയത്തേക്ക് അരി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ ലോറി ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി ജുറൈസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















