ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ സ്ഥലത്ത് വീണ്ടും വാഹനാപകടം. നിര്‍മാണ പ്രദേശത്തെ റെയിലില്‍ തട്ടി കണ്ടെയ്‌നര്‍ ലോറി മറിഞ്ഞാണ് അപകടം.
അപകടത്തില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെളളിയാഴ്ച ഉണ്ടായ രണ്ടാമത്തെ അപകടമാണിത്. രാവിലെ തടി ലോറി മറിഞ്ഞ് അപകടമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. നിര്‍മാണത്തിനായി സ്ഥാപിച്ച റെയിലില്‍ തട്ടിയാണ് ലോറി മറിഞ്ഞത്.
















