തിരുവനന്തപുരം: അയ്യപ്പസംഗമം വഴി സി.പി.എം നടത്തുന്നത് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനത്തിലാണ്.
തീവ്ര നിലപാട് സ്വീകരിക്കുന്ന ഐ.എന്‍.എല്ലിനെ കക്ഷത്തില്‍ വച്ചാണ് ഗോവിന്ദന്‍ യുഡിഎഫിനെ വിമര്‍ശിക്കുന്നത്. മുസ്ലീം ലീഗിനെ കൂടെ കൂട്ടാന്‍ പുറകെ നടന്നവരാണ് സി.പി.എമ്മുകാര്‍. എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായി കാണും.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ അയ്യപ്പ സംഗമ വേദിയില്‍ വായിച്ചു ദേവസ്വം മന്ത്രി കോള്‍മയിര്‍ക്കൊണ്ടുവെന്നും സതീശന്‍ പറഞ്ഞു.
















