തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ചു കയറ്റിയതു മൂലമുള്ള ആചാര ലംഘനത്തിന് പരിഹാരം കാണാനാണ് സംസ്ഥാന സെക്രട്ടറി ഇടയ്‌ക്കിടെ ജ്യോത്സ്യനെ കാണാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ശബരിമലയില്‍ സ്ത്രീകളെ നിര്‍ബന്ധിച്ചു കയറ്റിയത് സിപിഎമ്മാണ്. കഴിഞ്ഞ പത്തുവര്‍ഷക്കാലം ചെയ്ത ഒരോ മഹാപാപങ്ങള്‍ക്കും പരിഹാരം കാണാനാണ് പയ്യന്നൂരിലെ ജ്യോത്സ്യനെ കാണാന്‍ പോകുന്നത്. ജ്യോത്സ്യന്‍ പറഞ്ഞുകൊടുത്ത പരിഹാര കര്‍മ്മങ്ങള്‍ ഒരോന്നായി ചെയ്തുകൊണ്ടിരിക്കുകയാണ്. പത്തുവര്‍ഷക്കാലത്തെ പാപങ്ങള്‍ പിആര്‍ വര്‍ക്കുകൊണ്ട് തീരുന്നതാണോ എന്ന് വേണുഗോപാല്‍ പിണറായിയോട് ആരാഞ്ഞു.
















