തിരുവനന്തപുരം: 2025-ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്‌സുകളിലേയ്‌ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളും അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ സെപ്റ്റംബര്‍ 30 വൈകിട്ട് 4 നകം പ്രവേശനം നേടണം. വിശദവിവരങ്ങള്‍ക്ക്: www.cee.kerala.gov.in, ഫോണ്‍ നമ്പര്‍: 0471 2332120, 2338487.
















