ന്യൂദല്‍ഹി: യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയ കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്ന നേറ്റോ മേധാവി മാര്‍ക് റുട്ടെയുടെ പ്രസ്താവന തള്ളി ഇന്ത്യ. മാര്‍ക് റുട്ടെയുടെ ഈ പ്രസ്താവനയില്‍ വാസ്തവമില്ലെന്നും അതിനാല്‍ സ്വീകാര്യമല്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു.
യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനോട് ഭാവിയില്‍ എന്ത് നിലപാട് പുടിന്‍ കൈക്കൊള്ളും എന്ന കാര്യം മോദി റഷ്യന്‍ പ്രസിഡന്‍റ് പുടിനോട് നേരിട്ട് ചോദിച്ചു എന്നതായിരുന്നു മാര്‍ക്ക് റുട്ടെയുടെ പ്രസ്താവന. ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സഭായോഗത്തില്‍ പങ്കെടുക്കാനെത്തിയ മാര്‍ക് റുട്ടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഉക്രൈനുമായി എന്ത് നിലപാടാണ് ഭാവിയില്‍ കൈക്കൊള്ളാന്‍ പോകുന്നതെന്ന് മോദി പുടിനോട് ചോദിച്ചു എന്നും ഇങ്ങിനെ ചോദിക്കാന്‍ കാരണം യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ അടിച്ചേല്‍പ്പിച്ചതുകൊണ്ടാണെന്നും ട്രംപിന്റെ തീരുമാനം ഗുണം ചെയ്തു എന്നുമുള്ള അര്‍ത്ഥത്തിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.
“മോദിയും പുടിനുമായി നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഈ പ്രസ്താവന വാസ്തവവിരുദ്ധമാണ്. പുടിനുമായി മോദി നേരിട്ട് ഫോണില്‍ ചര്‍ച്ച നടത്തിയിട്ടില്ല”- ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വിശദീകരിച്ചു. . ഇന്ത്യയുടെ മേല്‍ യുഎസ് ചെലുത്തിയ അമിത് താരിഫ് റഷ്യയ്‌ക്ക് മേല്‍ വന്‍ആഘാതം ഏല്‍പിച്ചു എന്ന് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു മാര്‍ക് റുട്ടെയുടെ പ്രസ്താവന.
മോദിയും പുടിനും തമ്മില്‍ നേരിട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇനി ഭാവിയില്‍ ഇത്തരം നിരുത്തരവാദപ്രസ്താവനകള്‍ നടത്തരുതെന്നും ഇന്ത്യ മാര്‍ക്ക് റുട്ടെയ്‌ക്ക് താക്കീത് നല്‍കി. നേറ്റോ മേധാവിയ്‌ക്കെതിരെ ഇന്ത്യ ഇത്രയും ശക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് യുഎസ് ഇന്ത്യയ്‌ക്ക് മേല്‍ അമിത തീരുവ ഏര്‍പ്പെടുത്തയിത്. യുഎസ് അമിത തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മോദി പുടിനുമായി നേരിട്ട് ചര്‍ച്ച ചെയ്തു എന്നാണ് മാര്‍ക് റുട്ടെ ആരോപിച്ചത്.
















